Kerala News

ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അപേക്ഷ

Bineesh Kodiyeri | നിർണായക നീക്കവുമായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ

ലഹരിക്കടത്ത് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ഇതു സംബന്ധിച്ച് എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍.സി.ബി അപേക്ഷ നല്‍കിയിരിക്കുന്നത്.

ബിനീഷിനെ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്. തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഇഡി കോടതിയെ അറിയിക്കും. കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും കോടതിയെ ധരിപ്പിക്കും.

അനൂപ് മുഹമ്മദിന്റെ ഹയാത്ത് ഹോട്ടല്‍ ബിസിനസ് സംബന്ധിച്ച കേസില്‍ ഇന്ന് ജ്യാമാപേക്ഷ നല്‍കേണ്ടതില്ല എന്നാണ് ബിനീഷിന്റെ അഭിഭാഷകര്‍ എടുത്തിരിക്കുന്ന തീരുമാനം. ഇഡിയുടെ നീക്കങ്ങള്‍ അറിഞ്ഞശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം മതി എന്നാണ് നിലപാട്. എന്നാല്‍, കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ബിനീഷിനെ ചോദ്യം ചെയ്യലിനു വിധേയനാക്കിയത് കോടതിയെ അറിയിക്കും. രാത്രി എട്ടു മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ എന്നായിരുന്നു കോടതി നിര്‍ദേശം. ഇന്നലെ രാത്രി എട്ടരയോടെ ആണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. തുടര്‍ന്നു വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!