News

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ സ്പെഷ്യൽ ഓഫീസറായി കളക്ടർ ചുമതലയേറ്റു

കാക്കനാട്: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ സ്പെഷ്യൽ ഓഫീസറായി ജില്ലാ കളക്ടർ എസ്. സുഹാസ് ചുമതലയേറ്റു. 2020 ഡിസംബറിൽ കാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായാണ് കളക്ടറെ സ്പെഷ്യൽ ഓഫീസറായി സർക്കാർ നിയോഗിച്ചിരിക്കുന്നത്.

നവംബർ 6ന` കാൻസർ സെന്ററിലെത്തിയ അദ്ദേഹം ചുമതലയേറ്റെടുത്തു. കെട്ടിട നിർമ്മാണ പുരോഗതി അവലോകനം ചെയ്തു. നിർമ്മാണ പുരോഗതി ഓരോ ദിവസവും വിലയിരുത്തി മുന്നോട്ട് പോകുമെന്ന് കളക്ടർ പറഞ്ഞു. നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. മെഡിക്കൽ സൂപ്രണ്ട് ഡോ.ബാലഗോപാൽ , ആർ എം ഒ മാരായ ഡോ. പോൾ, ഡോ. പോൾ ജോർജ്, സി സി ആർ സി ജീവനക്കാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!