രാജ്യത്ത് ഉള്ളിവില പിടിച്ചു നിര്‍ത്താന്‍ വിദേശത്ത് നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് രാജ്യത്തെ ക്ഷാമം പരിഹരിക്കാനാണ് വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ഉള്ളിയുടെ ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്താനും തീരുമാനമായി.
നിലവില്‍ രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയാണ.് മഹാരാഷ്ട്രയിലെ ചില മാര്‍ക്കറ്റുകളില്‍ വില 80 മുകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കില്‍ വില കിലോയ്ക്ക് 100 ലേക്ക് അടുത്തേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.