ഭാഗ്യം പലരെയും തേടിയെത്തുന്നത് പല വിധത്തിലാകാം. ആലപ്പുഴയിലെ ലേഖ പ്രകാശിനെ ഭാഗ്യം തേടിയെത്തിയത് നറുക്കെടുപ്പിന് മിനിറ്റുകൾ മാത്രം മുൻപാണ്. നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒന്നാം സമ്മാനം. മുൻ ഭാഗ്യക്കുറി വിൽപനക്കാരിയെ തേടിയെത്തിയാണ് അപൂർവഭാഗ്യമെത്തിയത്.അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയത് മുൻ ഭാഗ്യക്കുറി വിൽപനക്കാരി തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശ് ആണ്. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് എവൈ–771712 നമ്പർ ലോട്ടറി ടിക്കറ്റ് എടുത്തത് ഇന്നലെ 2.58ന്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്.
നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; അടിച്ചത് ഒന്നാം സമ്മാനം

