സിൽവര്‍ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡപ്യൂട്ടി കളക്ടറും തഹസിൽദാറും അടക്കം 25 ഉദ്യോഗസ്ഥര്‍ക്കാണ് മുൻകാല പ്രാബല്യത്തോടെ കാലാവധി പുതുക്കി നൽകിയത്.സ്‌പെഷ്യൽ തഹസിൽദാരുടെ ഓഫീസുമായി ബന്ധപ്പെട്ട പതിനൊന്ന് സ്ഥലമേറ്റെടുക്കൽ യൂണിറ്റുകളുടെ കാലാവധി 18-08-2022ൽ പൂർത്തിയായിരുന്നു. ഇതാണ് പുതിയ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
ഡെപ്യൂട്ടി കളക്ടര്‍ അടക്കം വിവിധ തസ്തികകളിലായി 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് മുൻകാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്ക് നീട്ടിയത്.
മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.