International

സമാധാന നൊബേൽ പുരസ്‌കാരം അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് മനുഷ്യാവകാശ സംഘടനകൾക്കും

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് സംഘടനകൾക്കുമാണ് പുരസ്‌കാരം. റഷ്യയിലെയും യുക്രൈനിലേയും മനുഷ്യാവകാശ സംഘടനകൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്.

റഷ്യൻ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടിയും ബിയാലിയറ്റ്‌സ്‌കിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു. ഭരണകൂട വിമർശകനായ അലെസ് ബിയാലിയറ്റ്‌സ്‌കി രണ്ട് വർഷമായി തടവിലാണ്.

സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആളാണ് അലിസ്. 1987ലാണ് റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയായി മെമ്മോറിയൽ വളർന്നു.

ജോ ബൈഡൻ യുക്രെയ്‌നിലെ കീവിൽ 2007ലാണ് സെന്റർ ഫോർ ലിബർട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രെയ്‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിമായി സ്ഥാപിക്കപ്പെട്ട സംഘടനയാണ് സെന്റർ ഫോർ ലിബർട്ടീസ്. രാജ്യം സമ്പൂർണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സർക്കാരിന് മേൽ സംഘടന നിരന്തരം സമ്മർദ്ദം ചെലുത്തി. യുക്രെയ്‌നിലെ നിയമ വാഴ്ച ഭരിക്കുന്ന ഒരു സംസ്ഥാനമായി അഫിലിയേറ്റ് ചെയ്യുന്നതിന് നേതൃത്വം നൽകി. റഷ്യൻ അധിനിവേശത്തിൽ യുദ്ധക്രൂരതകൾ പുറത്ത് കൊണ്ടുവരുന്നതിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!