Kerala

ടൂറിസ്റ്റ് ബസ് പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്; നിരവധി നിയമലംഘനങ്ങൾ

തൃശൂർ: വടക്കഞ്ചേരിയിലെ ബസ് അപകടം നടന്ന സാഹചര്യത്തെ തുടർന്ന് വാഹന പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. തൃശൂർ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. എൽഇഡി ലൈറ്റ്, എയർ ഹോൺ, സ്റ്റിക്കറുകൾ ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ നിരവധി ടൂറിസ്റ്റ് ബസുകളിൽ കണ്ടെത്തി.പാലിയേക്കരയിലെ പരിശോധനയിൽ നിയമവിരുദ്ധമായി കണ്ടെത്തിയതെല്ലാം അവിടെ വച്ച് തന്നെ ഊരി മാറ്റിയ ശേഷം പിഴ ചുമത്തി വാഹനങ്ങൾ വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

തൃശൂർ കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് വിദ്യാർത്ഥികളുമായി വിനോദയാത്ര പോകാനിരുന്ന ബസ് ഉദ്യോഗസ്ഥർ തടഞ്ഞു. യാത്ര പോകേണ്ട ബസിൽ നിയമലംഘനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ബസിൽ ആകെ 15 നിയമലംഘനങ്ങൾ ആണ് എംവിഡി കണ്ടെത്തിയത്. ബസ്സിന്റെ ഫിറ്റ്നസ് സംബന്ധിച്ച ന്യൂനതകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.

പത്തനംതിട്ട അടൂരിൽ സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളുമായി പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് ആർടിഒ സ്ക്വാഡ് പിടികൂടി. നിയമ വിരുദ്ധ ലൈറ്റുകളും മ്യൂസിക് സംവിധാനവും ബസിൽ കണ്ടെത്തി. അടൂർ ബൈപ്പാസിൽ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. സ്‌കൂൾ അധികൃതർ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ അധ്യാപകരോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി നാളെ ഉച്ചയ്ക്ക് മുമ്പ് ബസ് ആർടിഒയ്ക്ക് മുന്നിൽ ഹാജരാക്കണമെന്ന് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!