പ്രൈമറി തലത്തിലെ വിദ്യാര്‍ത്ഥികള്‍ക് കളിച്ചും രസിച്ചും ചിന്തിച്ചും കണക്ക് എളുപ്പത്തില്‍ പഠിക്കുക എന്ന ആശയത്തോടെ സമഗ്ര ശിക്ഷാ കേരള നടപ്പില്‍ വരുത്തുന്ന പദ്ധതിയായ ഉല്ലാസ ഗണിതത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുല്ലാളൂര്‍ നോര്‍ത്ത് എ എം.എല്‍ പി സ്കുളിന് ഗണിത കിറ്റുകള്‍ നല്കി കൊണ്ട് കാരാട്ട് റസാഖ് എംഎല്‍എയാണ് ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ആയാസരഹിതമായ നൂതന പഠന രീതികള്‍ ഉപയോഗിച്ച് കണക്ക് എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന രീതിയിലുള്ള പദ്ധതിയാണ് ഇത്. തുടക്കത്തില്‍ തന്നെ കുട്ടികളെ പരിശീലിപ്പിച്ച് ഗണിത ശാസ്ത്രത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയുംവിധം ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.