ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കും. അടുത്ത വ്യാഴാഴ്ച ആണ് തിരച്ചില്‍ വീണ്ടും പുനരാരംഭിക്കുന്നത്. ഗോവ പോര്‍ട്ടില്‍ നിന്നും ബുധനാഴ്ചയോടെ ഡ്രഡ്ജര്‍ ഗംഗാവ്ലി പുഴയില്‍ എത്തിക്കും. നിലവില്‍ കാലാവസ്ഥയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇല്ല. അനുകൂലമായ കാലാവസ്ഥയാണ് ഷിരൂരില്‍. ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് തിരച്ചിലിനുള്ള നിര്‍ദേശം നല്കി.