ഗ്രോ വാസു പ്രതിയായ കേസിൽ കുന്ദമംഗലം കോടതിയിൽ വിചാരണ പൂർത്തിയായി. തുടർ നടപടികൾക്കായി കേസ് ഈ മാസം പതിനൊന്നിലേക്ക് മാറ്റി. കേസിലെ നാലാം സാക്ഷിയായ സി പി ഒ ജയചന്ദ്രനെയാണ് കോടതി വിസ്തരിച്ചത്. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടെന്ന് സാക്ഷി കോടതിയിൽ പറഞ്ഞു.
ഗ്രോ വാസുവിന് അകമ്പടി വന്ന പോലീസിനെ കോടതി ശകാരിച്ചു. കോടതി വരാന്തയും പരിസരവും മുദ്രാവാക്യം വിളിക്കാൻ ഉള്ള സ്ഥലം അല്ല എന്നും നേരത്തെ ഒരു തവണ നടപടി സ്വീകരിച്ചതാണെന്നും വീണ്ടും നടപടിയിലേക്ക് കൊണ്ട് പോവരുത് എന്നും കോടതി പറഞ്ഞു.
ഗ്രോ വാസു പ്രതിയായ കേസ് വിചാരണ പൂർത്തിയായി; പോലീസിന് കോടതിയുടെ താക്കീത്

