യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പുറത്താക്കി. ലൈൻ ജഡ്ജിക്ക് നേരെ പന്ത് തട്ടിയതിനെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കിയത്.
പ്രീക്വാർട്ടർ മത്സരത്തിനിടെ സർവീസ് നഷ്ടപെട്ട നിരാശയിൽ റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ജഡ്ജിയുടെ കഴുത്തിൽ തട്ടുകയായിരുന്നു.
കോർട്ടിൽവച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം. ഇക്കാരണത്തലാണ് നടപടി സ്വീകരിച്ചത്.
സ്‌പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നിൽക്കവെയാണ് സംഭവം നടന്നത്. പന്ത് തട്ടിയതിന്റെ ആഘാതത്തിൽ വനിതാ ജഡ്ജി നിലത്തു വീണു വനിതാ ജഡ്ജിക്ക് സമീപമെത്തി താരം ആശ്വസിപ്പിചെങ്കിലും ടൂർണമെന്റ് റഫറിയുമായി ലൈൻ ജഡ്ജി ചർച്ച നടത്തുകയും പാബ്ലോയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.