Kerala kerala Local

കോഴിക്കോട് യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെടുത്തു

കോഴിക്കോട: ഉണ്ണികുളത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെടുത്തു. ജിസ്‌ന ആത്മഹത്യചെയ്യും മുന്‍പ് എഴുതിയ കത്താണ് പൊലീസ് കണ്ടെടുത്തത്. ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും.

ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് 24 കാരിയായ ജിസ്‌നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ജിസ്‌നയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെത്തിയത്. ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള മനസ്സമാധാനം ഇല്ല എന്നാണ് കത്തില്‍ എഴുതിയിട്ടുള്ളത്. കത്ത് കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതല്‍ തെളിവെടുപ്പ് തുടരുമെന്നും വ്യക്തമാക്കി.

മൂന്നുവര്‍ഷം മുന്‍പാണ് ശ്രീജിത്തും ജിസ്‌നയും തമ്മില്‍ വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള കുഞ്ഞുമുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!