Kerala kerala

ട്രംപിന്റെ താരിഫ് തീരുമാനം കേരളത്തെ ബാധിക്കും; ധനമന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ കയറ്റുമതിക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം കേരളത്തെ വലിയ തോതില്‍ ബാധിക്കുമെന്ന് ധനമന്ത്രി കെ.എം ബാലഗോപാല്‍. സമുദ്ര ഉത്പന്നങ്ങള്‍, കശുവണ്ടി, തേയില, ഏലം, കാപ്പി തുടങ്ങിയവ ഉത്പാദിപ്പിക്കുകയും കയറ്റുമതിയും ചെയ്യുന്ന സംസ്ഥാനമെന്ന നിലക്ക് തീരുവ നടപടി നമ്മുടെയുടെ കയറ്റുമയെ സാരമായി ബാധിക്കും. ഇതിനുപുറമെ തുണിത്തരങ്ങള്‍, സോഫ്റ്റ്വെയറുകള്‍ ഉള്‍പ്പടെയുള്ള കയറ്റുമതിയിലും വെല്ലുവിളി നേരിടുമെന്ന് ധനമന്ത്രി പറഞ്ഞു.

പെട്രോളിയത്തിന് ഒരു ബാരലിന് നിലവില്‍ ഉള്ളതിനേക്കാള്‍ പത്തോ ഇരുപതോ ഡോളര്‍ അധികം കൊടുക്കേണ്ടി വരുമെന്നത് നമ്മുടെ ആഭ്യന്തര സ്ഥിതിയെ കൂടുതല്‍ ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനുപുറമെ ഇന്ത്യയിലേക്ക് കൂടുതല്‍ ഇറക്കുമതി വരുമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി ചെയ്യുന്നതിനോടൊപ്പം ഇന്ത്യയിലേക്ക് ഇറക്കുമതിയും ചെയ്യണമെന്ന് ആവശ്യം നിലവില്‍ തന്നെയുണ്ട്. ഇതില്‍ തന്നെ കാര്‍ഷിക ഉത്പന്നങ്ങള്‍ ധാരാളമായി വരുമെന്നാണ് കരുതുന്നത്. അമേരിക്കക്ക് പുറമെ യൂറോപ്പ്യന്‍ യൂണിയനുമായും കരാറുണ്ടാക്കാന്‍ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!