information

അറിയിപ്പുകൾ

ഫോട്ടോഗ്രാഫർ പാനൽ : നാളെ (ആഗസ്റ്റ് 8)വരെ അപേക്ഷ സ്വീകരിക്കും

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫര്‍മാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാർ ആയിരിക്കണം. പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. 2024 മാര്‍ച്ച് 31 വരെയാണ് പാനലിന്റെ കാലാവധി.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ അയക്കണം. ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകൾ ആഗസ്റ്റ് 8 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് :0495-2370225

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ആഗസ്റ്റ് മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ- പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി/ പ്ലസ് ടു/ എസ് എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 7994449314

സീറ്റ് ഒഴിവ്

കോഴിക്കോട്‌ ഗവ : ആർട്സ്‌ ആൻഡ് സയൻസ്‌ കോളേജിൽ ഡിഗ്രി മൂന്നാം സെമസ്റ്റർ ക്ലാസ്സുകളിലെ മെറിറ്റ്‌ / സംവരണ സീറ്റുകളിൽ ഏതാനും ഒഴിവുകളുണ്ട്‌. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആഗസ്റ്റ് പന്ത്രണ്ടിന് വൈകീട്ട്‌ നാല്‌ മണിക്ക്‌ മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക്‌ : 0495 -2320694

പ്രത്യേക സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി ആഗസ്റ്റ് മാസം ഒമ്പതിന് രാവിലെ 11 മണി മുതൽ കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ്, പി.എം.എ.വൈ ഭവനപദ്ധതി ഓംബുഡ്സ്മാൻ വി.പി. സുകുമാരൻ തലകളത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നു. പി.എം.എ.വൈ ഗുണഭോക്താക്കൾ, എം.ജി.എൻ.ആർ.ഇ.ജി.എസ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്ക് നേരിട്ട് പരാതികൾ നൽകാവുന്നതാണ്.

അം​ഗീകൃത ട്രെയിനറാകാം; രജിസ്‌ട്രേഷൻ ഡ്രൈവുമായി കെയ്‌സ്

ലോക യുവജന നെെപുണ്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ട്രെയിനർ രജിസ്ട്രേഷൻ ഡ്രെെവുമായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്. സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണത്തോടൊപ്പം അവരെ അം​ഗീകൃത ട്രെയിനറാക്കി മാറ്റുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. കേരളത്തിലെ യുവതി യുവാക്കളിൽ നൈപുണ്യവും തൊഴിൽ ശേഷിയും വർധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്താൻ ഇതുവഴി സാധിക്കും.

സംസ്ഥാനത്ത് ഹ്രസ്വകാല നൈപുണ്യ പരിശീലനം നൽകുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകൾക്ക് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പരിശീലകർക്ക് കെയ്‌സിന്റെ (കെ എ എസ് ഇ) അക്കാദമി വഴി പ്രത്യേക പരിശീലനം നൽകും. അംഗീകൃത പരിശീലകർ എന്ന നിലയിൽ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി ഡയറക്ടറി രൂപീകരിക്കുകയും സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജൻസികൾക്ക് ലഭ്യമാക്കുകയും ചെയ്യും. https://form.jotform.com/harshakase/trainer-registration-form അല്ലെങ്കിൽ http://www.statejobportal.kerala.gov.in/publicSiteJobs/jobFairs
എന്നീ ലിങ്കുകൾ ഉപയോഗിച്ച് പോർട്ടലിലേക്കുള്ള പ്രാഥമിക രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക്: athulm-mgnf@iimk.ac.in, dsckase.kkd@gmail.com

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 പദ്ധതിക്ക് തുടക്കം

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ണമാക്കുന്നതിനുള്ള ‘മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മേയര്‍ ഡോ. ബീന ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന് കേന്ദ്രത്തിലെത്തിയ കുട്ടികൾക്ക് മേയർ വാക്സിൻ നൽകി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാജാറാം കെ.കെ അധ്യക്ഷത വഹിച്ചു.

അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലെയും ഗര്‍ഭിണികളിലെയും പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യജ്ഞമാണ് മിഷന്‍ ഇന്ദ്രധനുഷ് 5.0. മൂന്ന് ഘട്ടങ്ങളായാണ് ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നത്. ആഗസ്റ്റ് 12 വരെയാണ് ഒന്നാംഘട്ട വാക്‌സിനേഷന്‍ നടക്കുക. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയുമാണ്.

കോട്ടപ്പറമ്പ് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ മുഖ്യാതിഥിയായി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സച്ചിന്‍ ബാബു, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷാജി സി.കെ, ഡബ്ല്യൂ.സി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രമോദ് കുമാര്‍, എംസിഎച്ച് ഓഫീസര്‍ പുഷ്പ എം.പി, എഎല്‍ഒ സുരേഷ് ടി, ആരോഗ്യകേരളം കണ്‍സള്‍ട്ടന്റ് (ഡി ആന്റ് സി) ദിവ്യ, ഡബ്ല്യൂ സി ജെ.എച്ച്.ഐ പ്രതാപന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ നവ്യ, മിഷന്‍ ഇന്ദ്രധനുഷ് സെന്‍ട്രല്‍ ഒബ്‌സര്‍വര്‍ ഡോ. സുനില്‍ ദഷ് എന്നിവര്‍ സംസാരിച്ചു.ഡബ്ല്യൂ.സി സൂപ്രണ്ട് ഡോ. സുജാത എം സ്വാഗതവും ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ഷാലിമ ടി നന്ദിയും പറഞ്ഞു.

കോഴ്‌സിലേയ്ക്ക്‌ പ്രവേശനം ആരംഭിച്ചു

ലിങ്ക്‌ റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ്‌ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌ ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ എഫക്ട്സ്‌ കോഴ്‌സിലേയ്ക്ക്‌ പ്രവേശനം ആരംഭിച്ചു. കാലാവധി : മൂന്ന് മാസം. യോഗ്യത: എസ്‌.എസ്‌.എല്‍.സി കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 04952301772, 8590605275

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള ത്രിദിന വിവാഹപൂർവ്വ കൗൺസിലിംഗ് നടത്തുന്നതിനായി സർക്കാർ എയിഡഡ് അഫിലിയേറ്റഡ് കോളേജുകൾ, അംഗീകരമുള്ള സംഘടനകൾ, മഹല്ല് ജമാഅത്തുകൾ, ചർച്ച്‌ കമ്മിറ്റികൾ തുടങ്ങിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിൽ ആഗസ്റ്റ് 19ന് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ കൗൺസിലിംഗ് നടത്തിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 0495 2724610. 9446643499, 9447881853.

ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് ചേർക്കണം

എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ ഇ ഡബ്ല്യൂ എസ് – എക്കണോമിക്കലി വീക്കർ സെക്ഷൻ (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വിഭാഗത്തിൽപ്പെടുന്നവർ ആയതിന്റെ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ രേഖകളിൽ ചേർക്കേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിൽ പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തി rpeeekm.emp.lbr@kerala.gov.in എന്ന ഇ- മെയിലിൽ അയക്കണം. ഇ ഡബ്ല്യൂ എസ് വിഭാഗത്തിൽ ഉൾപ്പെടാത്തവർ പ്രസ്തുത വിവരവും രേഖാമൂലം അറിയിക്കേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!