Kerala

കായംകുളത്ത് സ്കൂൾ വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കായംകുളം (ആലപ്പുഴ)∙ വിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ട വടക്കതിൽ രാജേന്ദ്രപ്രസാദ്– സന്ധ്യ ദമ്പതികളുടെ മകൾ അന്നപൂർണ (14) യെയാണ് കൃഷ്ണപുരം സാംസ്കാരിക നിലയത്തിലെ ജലാശയത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചര മുതൽ അന്നപൂർണയെ കാണാനില്ലായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ ഇന്നു രാവിലെ എട്ടു മണിക്കാണു മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!