താമരശേരി ; താമരശേരി കോളിക്കലിൽ ഗർഭിണിയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിൽ. കോളിക്കൽ വടക്കേപറമ്പ് മണ്ണട്ടിൽ ബഹാവുദ്ദീൻ അൽത്താഫിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ഷാഹിദയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളി പകൽ മൂന്നിനാണ് സംഭവം. കൈകൊണ്ട് അടിച്ചെന്നും ഫൈബർ മേശയുടെ കാലുകൊണ്ട് ഇടത്തെ കൈയുടെ മുട്ടിനും ഇരുകാലുകൾക്കും അടിച്ചെന്നുമാണ് പരാതി. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് താമരശേരി പൊലീസ് എത്തിയാണ് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബഹാവുദ്ദീനെന്ന് പൊലീസ് പറഞ്ഞു. താമരശേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.