National

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്

ഇംഫാൽ: മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് എൻഡിഎ സഖ്യകക്ഷിയായ കുകി പീപ്പിൾസ് അലയൻസ് (കെപിഎ) മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എന്നാല്‍ രണ്ട് എംഎൽഎമാരുടെ കെപിഎയുടെ പുറത്തുപോകൽ ഭരണകക്ഷിയെ ബാധിക്കില്ല.

എൻഡിഎ വിടുന്ന കാര്യം വ്യക്തമാക്കി കെപിഎ പ്രസിഡന്‍റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ‘നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂർ സർക്കാരിനുള്ള കെപി‌എയുടെ പിന്തുണ ഇതിനാൽ പിൻവലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം’ -കത്തിൽ വ്യക്തമാക്കുന്നു.

60 അംഗ നിയമസഭയിൽ 32 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതിനുപുറമെ എൻപിഎഫിന്റെ അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നിരയിൽ എൻപിപി 7, കോൺഗ്രസ് 5, ജെഡി (യു) 6 എന്നിങ്ങനെയാണ് കക്ഷി നില.
മെയ് 3 ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ, പട്ടികവർi (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ ഇതുവരെ 160-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!