ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് രൂപകല്പന ചെയ്ത എസ്.എസ്.എല്‍.വി.യുടെ ദൗത്യം വിജയിച്ചില്ലെന്നും ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ലെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. എസ്.എസ്.എല്‍.വി. രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങളും പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.356 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനുപകരം ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് എസ്.എസ്.എല്‍.വി.ഉപഗ്രഹങ്ങളെ എത്തിച്ചത്. അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങള്‍ ഉപയോഗയോഗ്യമല്ലെന്നും പ്രശ്‌നം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
(1/2) SSLV-D1/EOS-02 Mission update: SSLV-D1 placed the satellites into 356 km x 76 km elliptical orbit instead of 356 km circular orbit. Satellites are no longer usable. Issue is reasonably identified. Failure of a logic to identify a sensor failure and go for a salvage action
— ISRO (@isro) August 7, 2022
നേരത്തെ, എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചെങ്കിലും ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തിരുന്നു. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കാത്തതായിരുന്നു പ്രശ്‌നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ സാങ്കേതിക പ്രശ്‌നം സംഭവിച്ചതായിരുന്നു കാരണം.