കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം.പുരുഷൻമാരുടെ (51 കിലോ) ബോക്സിങ്ങിൽ അമിത് പങ്കൽ സ്വര്‍ണം നേടി. 5–0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ തോൽപിച്ചത്. ബോക്സിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. വനിതാ ബോക്സിങ്ങിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5–0നാണു നിതു കീഴടക്കിയത്. ഇംഗ്ലണ്ടിൻ്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവർണ നേട്ടം കുറിച്ച നീതു സൂപ്പർ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടത്. അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയമൊരുക്കിയത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ 2-1നാണ് ഇന്ത്യന്‍ ജയം.