കൊടുവള്ളി നഗരസഭ പരിധിയിൽ ആഗസ്റ്റ് ഒമ്പതു മുതൽ പതിനാറു വരേ സമ്പൂർണ്ണ ലോക്ഡൌൺ ആക്കാൻ തീരുമാനം.
കോവിഡ് അതിരൂക്ഷ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ഇന്ന്ചേർന്ന വിവിധ വകുപ്പു മേധാവികളുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും വ്യാപാരി സംഘടനാ പ്രതിനിധികളുടേയും സംയുകത യോഗത്തിലാണ് തീരുമാനം
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
🛑അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കുന്നത് രാവിലെ 10.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ മാത്രമാക്കി പരിമിതപ്പെടുത്തണം.
🛑ഇറച്ചി , മത്സ്യ വ്യാപാരത്തിന്റെ സമയം രാവിലെ 7.00 മണി മുതൽ ഉച്ചക്ക് 12.00 മണി വരെ മാത്രമാക്കി പരിമിതപ്പെടുത്തണം.
🛑ബാർബർ ഷോപ്പുകൾ ലോക്ഡൌൺ കാലയളവിൽ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
🛑ഫാസ്റ്റ് ഫുഡ് കടകൾ അടച്ചിടാൻ അടച്ചിടണം
🛑ഹോട്ടലുകളിൽ പാർസൽ സംവിധാനം മാത്രമാക്കി പരിമിതപ്പെടുത്തുന്നതിനും പാർസൽ വിതരണത്തിനുള്ള സമയം വൈകിട്ട് 6.00 മണി വരെ മാത്രമാക്കി പരിമിതപ്പെടുത്തണം.
🛑ലോക്ക് ഡൌൺ കാലയളവിൽ പരിധിയിൽ തെരുവ് കച്ചവടം നിരോധിച്ചു.
🛑പെയ്ഡ് ക്വാറന്റൻ സേവനം നൽകുന്ന സ്ഥാപനങ്ങൾ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാക്കാൻ തീരുമാനിച്ചു.