കോഴിക്കോട്: കുന്ദമംഗലം പഞ്ചായത്തിലെ മാട്ടുമ്മല്‍ പ്രദേശവാസികളുടെ കുടി വെള്ളം ഐ എ എം കെ അധികൃതര്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് ഐ എ എം കെ കുടിവെള്ളം എത്തിച്ച് നല്കാന് ധാരണയായി.
നേരത്തെ ഐ എ എം കെ കോമ്പോണ്ടിലെ മാലിന്യം തൊട്ടടുത്ത പ്രദേശത്തെ കിണറുകളില്‍ എത്തിയ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് പ്രദേശവാസികള്‍ക്ക് കുടി വെള്ളം എത്തിക്കണമെന്ന് അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഐ എ എം കെ പ്രദേശത്ത് എത്തിച്ചു നല്കി കൊണ്ടിരുന്ന കുടിവെള്ളമാണ് അധികൃതര്‍ പെടുന്നനെ നിര്‍ത്തലാക്കിയത്. ഈ സാഹചര്യത്തില്‍ കുന്ദമംഗലം സിഐ ജയന് ഡൊമനിക്കിന്റെ സാന്നിദ്ധ്യത്തിൽ വാര്‍ഡ് മെമ്പര്‍ പവിത്രനും ഐഐഎംകെ പ്രതിനിധികളായ എം.പി രജീഷ്, ശ്രജിത്ത, പ്രദേശവാസിയായ താജുദ്ധീന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു വര്‍ഷത്തേക്ക് എത്തിച്ചുനല്കാന്ധാരണയാവുകയായിരുന്നുനിലവില് ഓസ് വഴിയാണ് ഓരോ വീട്ടിലെ ടാങ്കിലേക്കും വെള്ളം എത്തിക്കുന്നകത്. എന്നാല്‍ ഇത് ഏറെ ബുദ്ധിമുട്ടായതിനാല്‍ സ്ഥിരമായി ഒരു പൈപ്പ് സംവിധാനം ഇവിടെ വേണമെന്ന് ആവശ്യമുണ്ട്. ഇതില്‍ ഇതുവരെ പരിഹാരമായിട്ടില്ല.
താല്‍ക്കാലികമായി വെള്ളം വിതരണം ചെയ്യുന്ന സാഹചര്യം നിര്‍ത്തി വിഷയത്തില്‍ ശ്വാശത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കക്കൂസ് മാലിന്യം പ്രദേശത്തെ കിണറുകളില്‍ എത്തിയ വിവരം കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിലൂടെ വാര്‍ത്ത പുറത്ത് വരുന്നത്. അന്ന് ആരോഗ്യ പ്രവര്‍ത്തകരും, പഞ്ചായത്ത്, ജില്ലാ ഭരണകൂടവും ഇടപെട്ട് താല്‍ക്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു. എന്നാല്‍ അന്നേ പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ശ്വാശതമായി കുടിവെള്ള സ്രോതസ്സിനായുള്ള നടപടി സ്വീകരിക്കണമെന്നത്.

