News

കുന്ദമംഗലത്തെ യുവാവിന് വെട്ടേറ്റ സംഭവം; പോലീസ് അന്വേഷണം ഊര്‍ജിതം

കുന്ദമംഗലത്തെ ശില്പിയും ചാരിറ്റി പ്രവര്‍ത്തകനുമായ കൈതാക്കുഴിയില്‍ റിയാസിനെ രാത്രി മുഖം മറച്ചെത്തിയ അക്രമി വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വീടിന്റെ ഉമ്മറത്ത് ഇരിക്കവേ റിയാസിന് വെട്ടേറ്റത്. അക്രമത്തില്‍ കൈയ്ക്ക് പരിക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈക്ക് 20 ല്‍ അധികം സ്റ്റിച്ചുകളാണുള്ളത്. അക്രമത്തില്‍ പ്രാധമിക അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കുന്ദമംഗലം സിഐ ജയന്‍ ഡൊമനിക് പറഞ്ഞു. റിയാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുന്ദമംഗലം എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

സംഭവം നടന്നയുടന്‍ എസ്.ഐ വിന്‍സെന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പ്രതിയുടെ ചെരുപ്പ് കിട്ടിയിട്ടുണ്ട്. പുറത്തേ ശബ്ദം കേട്ട് വീട്ടുക്കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി ഓടി രക്ഷപെടുകയായിരുന്നു. സ്ഥലത്തെത്തിയ അയല്‍വാസികളാണ് റിയാസിനെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് റിയാസിന്റെ വീട് സന്ദര്‍ശിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് പടനിലം, എ.കെ ഷൗക്കത്തലി, എം.വി ബൈജു, സാമൂഹ്യ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, അസീസ് ചേരിഞ്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!