റോഡുകളുടെ ശോചനീയാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.. നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകര്‍ന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്നായിരുന്നു കോടതിയുടെ പരിഹാസം. റോഡ് തകർന്നതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കാണ്. എഞ്ചിനീയര്‍മാരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു.നൂറ് കണക്കിന് കാൽനട യാത്രക്കാർക്ക് ജീവൻ നഷ്ടമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഇതിന് മറുപടി പറയണമെന്നും കോടതി അറിയിച്ചു. വിഷയത്തില്‍ കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് നല്‍കും.കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്.