കോഴിക്കോട്: കോഴിക്കോട് കൊളങ്ങരപ്പീടികയില്‍ പേപ്പര്‍ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു. എക്കോ ഇക്കോ പേപ്പേഴ്സ് ആന്റ് സ്ക്രാപ്പ് (Eco papers and scrap) എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടര്‍ന്നത്. ഷെഡ് പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി.
ഇന്ന് പുലര്‍ച്ചെ 1.20 നാണ് അപകടം ഉണ്ടായത്. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെയോടെ തീയണച്ചു. തീപിടുത്തത്തില്‍ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷെഡിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന ചെറിയ വീട്ടില്‍ ബീഹാര്‍ സ്വദേശികള്‍ ആയ കുടുംബം താമസിച്ചിരുന്നു. ഇവര്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയതിനാല്‍ വന്‍ അപകടം ഒഴിവായി.

