National

റിസർവ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

റിസർവ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. തുടർച്ചയായ എട്ടാം തവണയാണ് പണനയ അവലോകന യോഗം റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ നിൽക്കുന്നത്. 2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് തുടരുന്നത്. ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനമാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റ തോത് കുറഞ്ഞിട്ടില്ല. പണപ്പെരുപ്പ നിരക്ക് നാലുശതമാനത്തിൽ താഴെയാക്കാനാണ് ആർബിഐ ശ്രമം. പുതിയ സർക്കാരിൻ്റെ നയങ്ങളും അടുത്ത മാസത്തെ ബജറ്റും അനുസരിച്ചാകും ആർബിഐയുടെ പുതിയ തീരുമാനങ്ങൾ. അതേസമയം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ഓഹരി വിപണി ഇടിവ് തുടരുകയാണ്. 18109 കോടി വിദേശനിക്ഷേപം ഓഹരി വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടു. കഴിഞ്ഞ ആറു ദിവസത്തിനിടയാണ് ഇത്രയും തുക പിൻവലിക്കപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സെൻസെക്സ് 6% ഇടിഞ്ഞിരുന്നു. ഫലപ്രഖ്യാപനം നടന്ന ജൂൺ നാലിന് മാത്രം 12 , 436 കോടി പിൻവലിക്കപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!