National News

ദളിതരെ പ്രവേശിപ്പിച്ചില്ല; ക്ഷേത്രം അടച്ചുപൂട്ടി

തമിഴ് നാട്ടിലെ വില്ലുപുരത്ത് ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു. മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്.പ്രദേശത്ത് ദളിതരും സവർണരുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് അധികൃതരുടെ തീരുമാനം. ഈ വർഷം ഏപ്രിലിലാണ് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്.
ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ പല ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.

ദളിത് വിഭാഗത്തിൽ പെട്ട ഒരാൾ ഏപ്രിലിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ സവർണ ജാതിക്കാർ എതിർത്തു. പിന്നീട് ദളിതരെ അമ്പലത്തിൽ നിന്ന് വിലക്കി. ഇതിനു പിന്നാലെയാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷം രൂപപ്പെട്ടത്. 4 എഫ് ഐ ആർ എങ്കിലും ഫയൽ ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം ചേർന്ന് വില്ലുപുരം എംപി ഡി രവികുമാർ കളക്ടറിനു നിവേദനം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!