പ്രവാചക നിന്ദാ പരാമർശം മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ.ബിജെപി വക്താക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി ആവശ്യമായ നടപടി എടുക്കും. അവര്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചക നിന്ദയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
അതേസമയം പ്രവാചക നിന്ദാ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വർഗീയ പരാമർശത്തിൽ മുംബൈ പൊലീസിന് മുന്നിലാണ് ഹാജരാകേണ്ടത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വർഗീയ പരാമർശത്തിൽ നൂപുർ ശർമയ്ക്കെതിരെ കഴിഞ്ഞ മാസം 27ന് ആണ് മുംബൈ പൊലീസ് കേസെടുത്തത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷൈഖ് നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.