പരിസ്ഥിതി ദിനത്തില്‍ പാതയോരത്ത് കഞ്ചാവ് ചെടി നട്ട് യുവാക്കൾ. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് യുവാക്കൾ കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കൾ ചേർന്നാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. എക്സൈസ് വകുപ്പ് യുവാക്കളെ തിരയുകയാണ്.കഴിഞ്ഞ ദിവസം യുവാക്കൾ ചെടി നടുന്നതും ഇതിന്റെ ഫോട്ടോയെടുക്കുന്നതും അയൽക്കാരൻ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇയാളാണ് കഞ്ചാവ് ചെടിയാണെന്ന സംശയത്തെ തുടർന്ന് എക്സൈസിൽ വിവരമറിയിച്ചത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെ യുവാക്കൾ നട്ടത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു.
ഏകദേശം 60 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് പറമ്പിൽനിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.