പെട്രോൾ വില വർധനയിൽ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നതിലും കേരളം, സംസ്ഥാന നികുതി കുറയ്ക്കാത്തതിലുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.
പെട്രോൾ വിലയിൽ സെഞ്ച്വറി അടിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന നികുതി കുറക്കാതെ കേരള സർക്കാർ. ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത് പറയാൻ! ശക്തമായി പ്രതിഷേധിക്കുന്നു- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
കേരളത്തിൽ പ്രീമിയംപെട്രോളിന് ഇന്ന് നൂറ് രൂപ കടന്നിരുന്നു. ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 28 പൈസ വീതമാണ് വർധിച്ചത്. 37 ദിവസത്തിനിടെ 21 തവണയാണ് വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം പല സംസ്ഥാനങ്ങളിലും 100 കടന്നു കഴിഞ്ഞു.