മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക് (8 ജിബി റാം/ 128 ജിബി സ്റ്റോറേജ്) 32,990 രൂപയും റെനോ 10X സൂം എഡിഷന് (6ജിബി റാം/ 128 ജിബി സ്റ്റോറേജ്) 39,990 രൂപയുമാണ് വില.
6.4 ഇഞ്ച് ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, അൾട്രാ നൈറ്റ് മോഡ്, 3765 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് പ്രധാന മികവുകൾ.
6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഒപ്പോ റെനോ 10X സൂമിലുള്ളത്. 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4065 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് മറ്റു മികവുകൾ.
ജെറ്റ് ബ്ലാക്ക്, ഓഷൻ ഗ്രീൻ നിറങ്ങളിൽ ഇന്ത്യയിൽ ഇറങ്ങുന്ന ഒപ്പോ റെനോ സീരിസ് ഹാൻഡ്സെറ്റുകൾ ജൂൺ ഏഴു മുതൽ വിൻപനക്കെത്തും.