മുടിയുടെ ആരോഗ്യവും ഭംഗിയും മുടി കൊഴിച്ചിലുമൊക്കെ എല്ലാവരുടെയും ആശങ്കയാണ്. മുടി കൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. അതില്‍ പ്രധാനപ്പെട്ടതാണ് ആഹാരവും മനസും. മാനസിക സംഘര്‍ഷം മുടി കൊഴിച്ചിലിനു കാരണമാകും. ദിവസവും നൂറു മുടിവരെ കൊഴിയുന്നത് സ്വഭാവികമാണ്.
എന്നാല്‍ അതില്‍ കൂടുതല്‍ കൊഴിയുകയും ശിരോചര്‍മം പുറത്തു കാണുകയും ചെയ്താല്‍ മുടി കൊഴിച്ചില്‍ ഗൗരവമായി കാണണം. ചിലര്‍ ഡയറ്റ് ചെയ്യുമ്പോള്‍ മുടി കൊഴിയാറുണ്ട്. ശരീരത്തിലെ പോഷക കുറവിന്റെ ഭാഗമായിട്ടാണ് ഇത്. മാംത്സ്യവും ഇരുമ്പും കൂടുതലുള്ള ആഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിന് പരിഹാരം. ചിലര്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനം മൂലവും മുടി കൊഴിയാം. മൂപ്പതു വയസിനു ശേഷം മാസത്തില്‍ ഒന്ന് ഹെന്ന ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും.
ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മുടി ഷാംപു വാഷ് ചെയ്യണം. മാത്രമല്ല ഷാംപു ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടീഷ്ണറും ഉപയോഗിക്കുക. ഇത് മുടിയുടെ സ്വഭാവികത നിലനിര്‍ത്താന്‍ സഹായിക്കും. കറ്റാര്‍വാഴനീരും ഓലിവ് ഓയിലും സമം ചേര്‍ത്ത് മുടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുന്നത് മുടിയുടെ മാര്‍ദവം വര്‍ധിപ്പിക്കും.