പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. താന്‍ റീല്‍സ് ചെയ്യുന്നത് മുന്‍ ഭര്‍ത്താവ് കാജാ ഹുസൈന് ഇഷ്ടമല്ലായിരുന്നു എന്നും, തന്റെ മുഖം വികൃതമാക്കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നെന്നും യുവതി വെളിപ്പെടുത്തി. തനിക്ക് കാജാ ഹുസൈനില്‍ നിന്നും വധഭീഷണി ഉണ്ടെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ഒലവക്കോട് താണാവില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലോട്ടറിക്കട നടത്തുന്ന ബര്‍ഷീന എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസ്സൈന്‍ പൊലീസ് പിടിയില്‍.