Kerala

‘ദ് കേരള സ്റ്റോറി’: സിനിമ തടയണം, അണിയറ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: മുസ്‌ലിം ലീഗ്

തിരുവനന്തപുരം ∙ ‘ദ് കേരള സ്റ്റോറി’ സിനിമ തടയണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗിന്റെ പരാതി. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാണ് പരാതി. മുസ്ലിംമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമായി സിനിമയിൽ കാണിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

നേരത്തെ സിനിമയുടെ ടീസറിനും ട്രെയിലറിനുമെതിരെ ലീഗ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതൊരു സാങ്കൽപിക കഥയാണെന്ന് സിനിമ തുടങ്ങുംമുൻപ് എഴുതിക്കാണിക്കുമെന്ന് നിർമാതാവ് കോടതിക്ക് ഉറപ്പ് നൽകിയതോടെ പ്രദർശനാനുമതി അനുവദിച്ചു.

എന്നാൽ ചിത്രത്തിൽ സാങ്കൽപികം എന്ന് കാണിക്കുന്നുണ്ടെങ്കിലും യഥാർഥ സംഭവം എന്ന നിലയ്ക്കാണ് മുസ്‌ലിംകൾക്കെതിരെ കാണിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും സംവിധായകൻ, നിർമാതാവ്, അണിയറപ്രവർത്തകർ എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നുമാണ് ലീഗിന്റെ ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!