കുന്ദമഗലം : ചെലവൂർ ഷാഫി ദവാഖാന അങ്കണത്തിൽ ഉസ്താദ് സി.എം. എം. ഗുരുക്കൾ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ് ഡോ.സഫ്നയുടെ നേതൃത്തതിൽ നടന്നു. അനുസ്മരണ ദിനാചരണം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.
ഡോ.എസ്. അജയന് ഭിഷക് പ്രതിഭ അവാർഡും (25000 രൂപയും ഫലകവും ) ആയോധന പ്രതിഭ അവാർഡ് രാജു ഗുരുക്കൾക്കും (25000 രൂപയും ഫലകവും ) എം.പി സമ്മാനിച്ചു. വിദ്യാപ്രതിഭ അവാർഡ് വിതരണവും ചൈൽഡ് ഹെൽത്ത് കെയർ ക്ലിനിക് ഉദ്ഘാടനവും ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ നിർവ്വഹിച്ചു. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ കളരി ലോഗോ പ്രകാശനവും ഉസ്താദ് അനുസ്മരണ പ്രഭാഷണവും നടത്തി.
ഔഷധ ഉദ്യാന സമർപ്പണം ഇല്യാസ് മാസ്റ്റർക്ക് ഔഷധ ചെടി നൽകി കൊണ്ട് പ്രൊഫ. ശോഭീന്ദ്രൻ നിർവ്വഹിച്ചു. കൗൺസിലർമാരായ അഡ്വ. ജംഷീർ, എം.പി ഹമീദ്, ഡോ. ഇട്ടൂഴി ഉണ്ണി കൃഷ്ണൻ , ഡോ. സനിൽകുമാർ , ഡോ. നജീബ്, സി.എം. മുരളീധരൻ , വിനോദ് പുന്നാത്തൂർ, ആഷിഖ് ചെലവൂർ , ശശീദരൻ മാലായിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ശാഫിദ വാ ഖാന ജനറൽ മനേജർ എ. മൂസഹാജി അദ്ധ്യക്ഷത വഹിക്കുകയും മാനേജിംഗ് ഡയറക്ടർ ഡോ സഹീർ അലി സ്വാഗതവും ഡോ. ജോർജ് വി ജോസഫ് നന്ദിയും പറഞ്ഞു.