Kerala News

കെ-ഫോണ്‍ വീടുകളിലേക്ക് എത്തുന്നു, ഒരോ നിയോജകമണ്ഡലത്തിലും 500 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍

കേരള സര്‍ക്കാറിന്റെ അഭിമാന പദ്ധതി കെ-ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇനി വീടുകളിലേക്ക്. ആദ്യഘട്ടത്തില്‍ ഒരോ നിയോജകമണ്ഡലത്തിലും 500 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇത് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും കൈമാറിയാകും പദ്ധതി നടപ്പിലാക്കുക. ദിവേസന ഒന്നര ജിബി ഡാറ്റയാണ് ഓരോ വീടുകളിലേക്കും അനുവദിച്ചിരിക്കുന്നത്. സെക്കന്റില്‍ 10 മുതല്‍ 15 വരെ എം.ബി വരെയാകും വേഗത.

കെ-ഫോണുമായി ബന്ധപ്പെട്ട പ്രാദേശിക ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് ബി.പി.എല്‍ കുടുംബങ്ങളിലേക്ക് ഇന്‍ര്‍നെറ്റ് കണക്ഷന്‍ എത്തിക്കുക. ഓരോ ജില്ലയിലും ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ സേവനദാതാക്കളെ കണ്ടെത്താനാണ് ശ്രമം. അതിനായി മൂന്നു വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നവരെയാകും പരിഗണിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!