National News

ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ചു, ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഇന്ദോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു. ഒന്‍പതുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 3.10നാണ് സംഭവം.

ആളുകള്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തീ പടര്‍ന്നത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എഴുപേരാണ് വെന്തുമരിച്ചത്. പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപെടുത്തിയ ഒന്‍പത് പേരില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിജയനഗറിലെ സ്വരണ്‍ബാഗ് കോളനിയിലെ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് തീപടരുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്താകമാനം തീ പിടിക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തില്‍ അഗ്‌നി സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ കെട്ടിട ഉടമ അന്‍സാര്‍ പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!