ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങൾ പുറത്ത്.ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് സംഭവം.
രാവിലെ മുതല്‍ ശ്വാസ തടസം നേരിട്ട കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തി. എഫ്എല്‍ടിസിയില്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ സൗകര്യം ഇല്ലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് റിപ്പോട്ട്.
ദൃശ്യങ്ങളടക്കമുളള വാർത്ത പുറത്ത് വന്നതോടെ സംഭവം അന്വേഷിക്കാൻ ഡിഎംഒയ്ക്ക് കലക്ടർ നിർദേശം നൽകി. ആംബുലൻസ് എത്തുന്നതിനു തൊട്ടു മുൻപ് സന്നദ്ധപ്രവർത്തകർ ചേർന്ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് കലക്ടർ പ്രതികരിച്ചത്. അത് ഒഴിവാക്കേണ്ടതായിരുന്നു. റോഡിലൂടെ ബൈക്കിലിരുത്തി കൊണ്ടു പോകാൻ പാടില്ലായിരുന്നുവെന്നും കലക്ടർ പറഞ്ഞു.
ഇവിടെ സൗകര്യങ്ങളൊന്നുമില്ല. ആംബുലന്‍സോ, ഓക്‌സിജനോ ഡോക്ടറോ ഇല്ല. ഇവിടെ കണ്ട് എന്തേലും പറ്റി കഴിഞ്ഞാല്‍ ആര് ഉത്തരം പറയും. ഇവിടെ കൊച്ചുങ്ങള്‍ മുതല്‍ പ്രായമായവര്‍ ഉണ്ട്. അധികൃതരെ വിളിച്ചിരുന്നു. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാനാണ് പറഞ്ഞത്. ഞങ്ങള്‍ ടൗണ്‍ഹാളില്‍ ആയിരുന്നു. അവിടെ നിന്നും നേരിയ കുറവ് ഉണ്ടാവുന്നവരെയാണ് ഇവിടെ എത്തിക്കുന്നത്. ഫസ്റ്റ് ലൈന്‍ പീപ്പീള്‍ സെന്ററില്‍ ഉണ്ടായിരുന്ന കൊവിഡ്-19 രോഗി വിഷ്ണു ഒരു സ്വകാര്യചാനലിനോട് വ്യക്തമാക്കി