ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിന്് റെയില്‍വേ മന്ത്രാലയം അനുമതി നല്കി. ഡല്‍ഹിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്.
റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും നിലവില്‍ ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാല്‍ ഈ സര്‍വീസ് ഉടന്‍ ആരംഭിക്കും.
പ്രധാനമായും അഞ്ചുസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് തിരികെ എത്തിക്കുന്നത്. പഞ്ചാബ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ഡല്‍ഹി, രാജസ്ഥാന് ഉള്‍പ്പടെയുള്ള അഞ്ചുസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായിരിക്കും ഈ ട്രെയിന്‍ സര്‍വീസിന്റെ പ്രയോജനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.