ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ ബിജെപിയും സംഘപരിവാറും ചേര്‍ന്ന് വര്‍ഗീയ പ്രചരണ വിഷയമാക്കുന്ന നടപടി അങ്ങേയറ്റം പരിഹാസ്യമായ നടപടിയാണെന്ന് മുന്‍ എംഎല്‍എ യു.സി രാമന്‍. വര്‍ഗീയതയുടെ പരിപ്പ് കേരളത്തിലെ ഹിന്ദുക്കളില്‍ വേവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ അത് ഇടത് മുന്നണിയായാലും ഐക്യമുന്നണിയായാലും വിവിധ ഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപാ ദേവസ്വം ബോര്‍ഡ്കള്‍ക്ക് അനുവദിക്കാറുണ്ട്. അന്നൊന്നും ഒരു മതമോ പാര്‍ട്ടിയോ എല്ലാവരുടെയും പണം എന്തിനിങ്ങനെ കൊടുക്കുന്നുവെന്ന് ചോദിച്ചതായി കണ്ടില്ല.
ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന നടവരവിന്റെ ഇരട്ടിയിലധികം തുക പോലും ചില പദ്ധതികള്‍ക്കായി മാത്രം അനുവദിച്ച ചരിത്രവുമുണ്ട്. എന്നാലും ക്ഷേത്ര വരുമാനം ഒരിക്കലും മറ്റാവശ്യങ്ങള്‍ക്കൊട്ട് ഉപയോഗിക്കാറുമില്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വര്‍ഗീയത കലര്‍ത്തി അതില്‍ നേട്ടം കൊയ്യാനുള്ള നിങ്ങളുടെ ശ്രമം വീണ്ടും ചീറ്റിപ്പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.