ആന്ധ്രപ്രദേശ് : വിശാഖപട്ടണത്ത് കെമിക്കൽ ഗ്യാസ് പ്ലാന്റിൽ വിഷവാതക ചോർച്ചയെ തുടർന്ന് എട്ടു വയസ്സുള്ള കുഞ്ഞടക്കം അഞ്ചുമരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ലോക്ക് ഡൗൺ കാരണം ഇതുവരെ തുറന്നു പ്രവർത്തിക്കാത്ത കമ്പനി ഇന്നലെ മുതൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30 തോടെ വിഷ വാതകം ചോരുകയായിരുന്നു.
നിലവിൽ പ്രദേശത്ത് 5 കിലോമീറ്റർ ചുറ്റളവിൽ വാതകം പടർന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ദേഹ അസ്വാസ്ഥ്യം ഉടലെടുത്ത ജനങ്ങൾ നിരത്തിലറങ്ങി. നിരവധി പേരാണ് വീടുകളിൽ കുടുങ്ങി കിടക്കുന്നത് ആയിരകണക്കിന് പേർക്കാണ് വിഷവാതകം ഏറ്റിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. പലരെയും ആശുപത്രിയിൽ എത്തിച്ചു.രക്ഷാ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.