സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗം സര്‍വകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയര്‍ന്ന് റെക്കോഡിലെത്തി. 5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത. ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കയിലാക്കുന്നു.