International

റമദാൻ – പെരുന്നാൾ സഹായം; 3000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

സൗദി: റമദാൻ – പെരുന്നാൾ സഹായം പൗരൻമാർക്ക് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ രാജാവ്. ഗുണഭോക്താക്കൾക്ക് റമസാൻ സഹായം വിതരണം ചെയ്യാൻ രാജാവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ കുടുംബനാഥനും ആയിരം റിയാൽ നൽകും. കൂടാതെ ഒരോ കുടുബത്തിൽ ഉള്ളവർക്ക് 500 റിയാൽ വീതവും നൽകും.

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും പണം അയക്കുന്നത്. പൗരൻമാർക്ക് സഹായം നൽകാൻ എടുത്ത തീരുമാനത്തിന് സൗദി ഭരണാധികാരിക്കു സാമൂഹിക വികസന മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽ റാജ്ഹി നന്ദി അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കച്ചവടം വലിയ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നത്.

പൗരൻമാരുടെ കെെവശം പണം ഇല്ലാത്തതിനാൽ പലരും സൂക്കിൽ എത്തുന്നത് തന്നെ കുറവായിരുന്നു. റമദാൻ പ്രമാണിച്ച് ലഭിക്കേണ്ട കച്ചവടം ഒന്നും ഇത്തവണ ലഭിച്ചില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കച്ചവടം ഇത്തവണ കുറവാണ്. വർഷങ്ങളായി സൗദിയിൽ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി സമയം മലയാളത്തിനോട് പറഞ്ഞു. രാജാവിന്റെ സഹായം പൗരൻമാരിലേക്ക് എത്തുന്നതോടെ വരും ദിവങ്ങളിൽ കച്ചവടം വർധിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസികളായ കച്ചവടക്കാർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!