Kerala News

സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപികരിക്കും, ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകം; പരിഹാസവുമായി വി ശിവൻ കുട്ടി

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പരാമർശത്തെ പരിഹസിച്ചുകൊണ്ട് ശിവൻ കുട്ടി രംഗത്തെത്തി. സുരേന്ദ്രൻ പറഞ്ഞത് ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകമാണെന്നായിരുന്നു ശിവൻ കുട്ടിയുടെ പരിഹാസം.
”ഫലിതബിന്ദുക്കള്‍:- ഇന്നത്തെ വാചകം. അധികം വൈകില്ല, കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും.”-ശിവന്‍കുട്ടി പറഞ്ഞു.

അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശത്തെ സ്വാഗതം ചെയ്ത് കൊണ്ട് ബി ജെ പി നേതാക്കൾ രംഗത്തെത്തിയിരുന്നു. . വരും ദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയിലേക്ക് മക്കള്‍ മാത്രമല്ല, കാരണവന്മാരും വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണനും പറഞ്ഞു. അനില്‍ ആന്റണി ബിജെപിയിലേക്ക് വന്നത് വലിയ മുതല്‍ക്കൂട്ടാണ്. ഇടതുപക്ഷത്ത് നിന്നും ആളുകള്‍ ബിജെപിയിലേക്ക് വരുമെന്ന് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം കേരളത്തില്‍ ഗുണകരമായുള്ള മാറ്റത്തിന് വഴിയൊരുക്കുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നയങ്ങള്‍ അംഗീകരിച്ചാണ് അദ്ദേഹത്തിന്റെ മാറ്റം. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനില്‍ ആന്റണിയുടെ പാത പിന്തുടരണമെന്ന് പറഞ്ഞ കെ കൃഷ്ണദാസ്, കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്, പെട്ടന്ന് രക്ഷപെട്ടാല്‍ എല്ലാവരും രക്ഷപ്പെടുമെന്നും പരിഹസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!