വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പാര്‍ട്ടി അച്ചടക്കം എല്ലാവര്ക്കും ബാധകമാണ്. പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കാന്‍ കെപിസിസി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ശുപാര്‍ശ നല്‍കുമെന്നും കെ സുധാകരന് വ്യക്തമാക്കി. സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ കെ വി തോമസ് ഒരിക്കലും പോകാൻ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. അങ്ങനെ ചെയ്താലത് കോൺഗ്രസിന് നഷ്ടമാണ്. അദ്ദേഹം പറഞ്ഞത് തിരുത്തട്ടേയെന്ന് പ്രാർത്ഥിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.ഏത് വാക്കാണ് ഭീഷണിയെന്ന് അദ്ദേഹത്തോട് ചോദിക്കണം. നീ ആരാ എന്നു ചോദിച്ചാല്‍ അതു ഭീഷണിയായി കരുതുന്നവരുണ്ട്. അതുകൊണ്ട് ഏത് സെന്‍സിലാണ് ഭീഷണിയെന്ന് ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു
പങ്കെടുത്താല്‍ നടപടിക്ക് ശുപാർശ: ‘അച്ചടക്കം എല്ലാവർക്കും ബാധകം,;കെ സുധാകരൻ

