കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കും.ഇന്ന് രാവിലെ 11 ന് മാധ്യമങ്ങളെ കണ്ട് നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
കെവി തോമസിനെയും ശശി തരൂരിനേയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ കെപിസിസി നേതൃത്വം എതിര്‍പ്പ് അറിയിച്ചതോടെ, ഇരുവരും സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സോണിയാഗാന്ധി തീരുമാനം അറിയിച്ചിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.