കുന്ദമംഗലം: ലോക്ഡൗണ്‍ സമയത്ത് മൂന്നൂറോളം കുടുംബങ്ങള്‍ക്ക് സഹായവുമായി വാര്‍ഡ്‌മെമ്പര്‍ മാതൃകയാവുന്നു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡ് മെമ്പര്‍ എം.ബാബുമോനാണ് നാടിനെ ദുരിതത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിടുന്ന ഈ ആപല്‍ഘട്ടത്തില്‍ തന്റെ വാര്‍ഡിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് പഞ്ചസാരയും, ചായപ്പൊടിയും, പരിപ്പും, ഉള്ളിയും ഉള്‍പ്പെടെ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കി മാതൃകയാവുന്നത്. തന്റെ വിശാല സൗഹൃദ ബന്ധത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇദ്ദേഹം ഇത് നടപ്പില്‍ വരുത്തിയത്. വാഹനത്തില്‍ ഓരോ വീടിന് മുമ്പിലും കിറ്റുകള്‍ എത്തിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഈ മെമ്പര്‍. വാര്‍ഡിലെ ഒരാള്‍ പോലും ഭക്ഷ്യ സാധനങ്ങള്‍ കിട്ടാതെ വിഷമിക്കരുതെന്ന വലിയ കാഴ്ച്ചപ്പാടാണ് ഈ ജനകീയ മെമ്പര്‍ക്കുള്ളത്.
തുടക്കം മുതല്‍ വികസനത്തിന്റെ പുതിയ ചരിതങ്ങള്‍ തീര്‍ത്ത മെമ്പറുടെ ഈ കാരുണ്യകയ്യൊപ്പിനെ സ്നേഹത്തിന്റെ കണ്ണുനീര്‍ കൊണ്ട് വരവേല്‍ക്കുകയാണ് നാട്ടുകാര്‍. മുന്നൂറോളം കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണത്തിന് ഒ ഹുസൈന്‍, കെ കെ ഷമീല്‍, കോണിക്കല്‍ സുബ്രമണ്യന്‍, ടി പി നിധീഷ്, സിജിത്ത് കുട്ടാണി, അര്‍ഷാദ് പി, ആക്കില്‍ വിജയന്‍, കെ.ഷിബു, കെ.അനീഷ്, മുരളീധരന്‍, ബിജു കീപ്പോട്ടില്‍, ജസ്ലിന്‍ (മാളു), അല്‍ത്താഫ് പാച്ചോലക്കല്‍ എന്നിവരും മെമ്പറോടൊപ്പമുണ്ട്.