നടന്‍ സിയാസുദ്ധീൻ ഹംസയുടെ അനുസ്മരണം
ഒരുപാട് ഏറെ കൗതുകമുയര്‍ത്തുന്ന വശ്യതയുള്ള ചില പ്രത്യേക ഭാവങ്ങള്‍ ആണ് ശശി കലിംഗ യെ വ്യത്യസ്തനാക്കുന്നത്
കുറഞ്ഞകാലം കൊണ്ട് മലയാള സിനിമാലോകത്ത് പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ അതുല്യനായ കലാകാരന്‍ ഇന്ന് രാവിലെ ഈ ലോകത്തോട് വിട പറഞ്ഞു
നാടക വേദികളിലൂടെ അഭിനയമേഖലയില്‍ സജീവമായ ശശി കലിംഗ സിനിമാ ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് തുടക്കം കുറിച്ചു
പ്രാഞ്ചിയേട്ടന്‍, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്‍ റുപ്പി തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ചെറുതും വലുതുമായ തനിക്ക് കിട്ടുന്ന ഏത് വേഷവും സ്വതസിദ്ധമായ ശൈലിയില്‍ വ്യത്യസ്തമാക്കുകയും പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്
മോണകാട്ടി ചിരിച്ചെത്തുന്ന നര്‍മ്മം നിറഞ്ഞ സംസാരത്തിലൂടെ യും മുഖഭാവത്തിലൂടെയും പ്രേക്ഷകരുടെ മുന്നിലെത്തുന്ന ശശി കലിംഗ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തീകരിച്ച വ്യക്തിയാണ് ശരിയായ പേര് ചന്ദ്രകുമാര്‍ എന്നാണ് വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നുകൂടി ചേര്‍ത്ത് ശശി കോഴിക്കോട് എന്ന പേരിലാണ് നാടകങ്ങളില്‍ അഭിനയിച്ചത് അമ്മാവനായ വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ എന്ന നാടക ട്രൂപ്പിന്റെ രണ്ടാമത്തെ നാടകമായ ‘സാക്ഷാത്കരം’ എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത് നീണ്ട 25 വര്‍ഷകാലത്തെ നാടക ജീവിതത്തില്‍ അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചു പിന്നീട് സിനിമയിലെത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്താണ് അദ്ദേഹം അഭിനയിച്ച നാടക ട്രൂപ്പിന്റെ പേര് ശശികൊപ്പം ചേര്‍ത്ത് ശശി കലിംഗ എന്നാക്കിയത്
സിനിമാ ലോകത്ത് വളരെയധികം ഭാഗ്യം ലഭിച്ച ഒരു നടന്‍ കൂടിയായിരുന്നു ശശി കലിംഗ ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് ഗദ്ദാമ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി ഗള്‍ഫില്‍ പോയ സമയത്ത് അവിടെ വച്ചാണ് ഹോളിവുഡ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണുന്നത്
മിഷന്‍ ഇംപോസിബിള്‍ സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായ ടോം ക്രൂസിനൊപ്പമാണ് അദ്ദേഹം ഹോളിവുഡില്‍ അഭിനയിച്ചത് ആ സിനിമ നിര്‍മ്മിച്ചത് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ആണ് ബൈബിളിലെ യൂദാസ് എന്ന കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്
ഒട്ടും ജാഡ ഇല്ലാത്ത എളിമയുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത് ഒരിക്കല്‍ ഒരു ലൊക്കേഷനില്‍ വെച്ച് ഷൂട്ടിംഗ് കാണാന്‍ വന്ന ഒരു വീട്ടമ്മ അദ്ദേഹത്തോട് പറഞ്ഞു ‘നിങ്ങളെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്’ അദ്ദേഹം തിരിച്ചു പറഞ്ഞത് ‘നിങ്ങളെ കാണാന്‍ സാധിച്ചത് എന്റേയും മഹാഭാഗ്യം ആണ് ജീവിതത്തില്‍ നിങ്ങളെ കാണാന്‍ സാധിക്കും എന്ന് ഞാന്‍ വിചാരിച്ചതല്ല’
ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് തന്നെ ഭക്ഷണം കഴിക്കാന്‍ വരികയായിരുന്ന ശശി കലിംഗയെ കണ്ട ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് താന്‍ ഇരിക്കുന്ന കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുകയും ‘സാര്‍ ഇവിടെ ഇരുന്നോളൂ’ എന്ന് പറയുകയും ചെയ്തു ‘ഭക്ഷണം കഴിക്കുമ്പോള്‍ ദൈവം തമ്പുരാന്‍ തന്നെ വന്നാലും എഴുന്നേല്‍ക്കരുത്’ എന്നുപറഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ ഒന്നു ചിരിച്ചു അദ്ദേഹം ഒരു കല്ലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു
പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ മഹാനടന്‍ ഈ ലോകത്തോട് വിടപറഞ്ഞു എന്ന വാര്‍ത്തയാണ് ഇന്ന് പ്രഭാതത്തില്‍ എന്നെ തേടിയെത്തിയത്. അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍