നടന്‍ ശശി കലംഗയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിജയന്‍ കാരന്തൂര്‍. ഏഴോളം സിനിമ മാത്രമേ ഒരുമിച്ചു ചെയ്തിട്ടുള്ളു പക്ഷേ അദ്ദേഹത്തെ കൂടുതല്‍ പരിജയം നാടക രംഗത്താണ് എന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേജ് ഇന്ത്യയില്‍ മികച്ച കൊമേഡിയനായിരുന്നു അദ്ദേഹം. പൃത്ഥിരാജ് അഭിനയിച്ച അന്‍വര്‍ സിനിമയിലായിരുന്നു ആദ്യം ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ഏഴോളം സിനിമയില്‍ അഭിനയിച്ചു. പണ്ട് ഏഷ്യാനെറ്റിലെ മുന്‍ഷിയില്‍ അഭിനയിച്ചപ്പോളായിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് സിനിമയിലേക്ക് അപ്രതീക്ഷിതമായാണ് എത്തിയത്. പാലേരി മാണിക്യം സിനിമ ഓഡിഷന്‍ കഴിഞ്ഞ ശേഷം അപ്രതീക്ഷിതമായാണ് ഇദ്ദേഹത്തെ അണിയറ പ്രവര്‍ത്തകര്‍ കാണാന്‍ ഇടയാവുന്നത്. പ്രത്യേക രീതിയിലുള്ള മുഖം അന്ന് ശ്രദ്ധിക്കപ്പെട്ടു. തെറ്റിദ്ധരിച്ച് ആരോ കലിംഗയിലുള്ള ശശിയാണെന്ന് പറഞ്ഞു.തുടര്‍ന്ന പാലേരി മാണിക്യത്തില്‍ മണാലത്ത് എന്ന് പറഞ്ഞ ഒരു ശ്രദ്ദേയ വേഷം ചെയ്തു. അതുവരെ കാണാത്ത ഒരു പോലീസ് രൂപം പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമ മേഖലയില്‍ ഒരു വ്യത്യസ്ഥ രൂപവും ശൈലിയുമുള്ള കലാകാരനായി. പിന്നീട് സിനിമയില്‍ കോമഡി ക്യാരക്റ്റര്‍ ചെയ്തതോടെ കൂടുതല്‍ വേഷങ്ങള്‍ വന്നു. കലിംഗയുമായി ഒരു ബന്ധമില്ലെങ്കിലും സിനിമയില്‍ ശ്രദ്ദേയനായതോടെ അദ്ദേഹം അങ്ങനെ കലിംഗ ശശി എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീട് സംവിധായകന്‍ രഞ്ജിത്തിന്റെ തന്നെ പ്രാഞ്ചിയേട്ടനിലെ വേഷവും ഏറെ ശ്രദ്ധ നേടി. നാടകം ചെയ്യുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഏറെ ആരാധകര്‍ ഉണ്ടായിരുന്നു എന്നും വിജയന്‍ കാരന്തൂര്‍ പറഞ്ഞു.
ഇടക്കിടക്കെ വിളിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന സഹോദര തുല്യനായ ഇദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.