Local

ലിറ്റിൽ കൈറ്റ്‌സ് അവാർഡ്: കുന്ദമംഗലം ഉപജില്ലയിൽ മർകസ്‌ ഗേൾസിന് ഒന്നാംസ്ഥാനം

കുന്ദമംഗലം: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ സംസ്ഥാനതല അവാർഡിൽ കുന്ദമംഗലം ഉപജില്ലയിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടലിന്റെ ഭാഗമായി വ്യാവസായിക സന്ദർശനം, രക്ഷിതാക്കൾക്കുള്ള വിവരസാങ്കേതിക പരിശീലനം തുടങ്ങിയ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പദ്ധതികളും സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങിയ 16 മേഖലകളിലെ പ്രവർത്തനങ്ങളും പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

പ്രധാനാധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ ഷാക്കിറ പികെ, നുസ്രത്ത് ബീവി, ലൈല പാറപ്പുറത്ത്, പ്രീത എന്നീ അധ്യാപികമാരാണ് ലിറ്റിൽ കൈറ്റ് വിദ്യാർഥിനികളെ സജ്ജരാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!