ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒന്നാം പ്രതിയും എംഎസ് സൊലൂഷ്യന്‍സ് സിഇഒയുടമായ മുഹമ്മദ് ഷുഹൈബിനെ റിമാന്‍ഡ് ചെയ്തു.താമരശ്ശേരി കോടതിയുടേതാണ് നടപടി. ഷുഹൈബിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീന്‍കുട്ടി പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി ഷുഹൈബ് സമ്മതിച്ചതായി എസ് പി അറിയിച്ചു. എന്നാല്‍ ഉത്തരവാദികള്‍ മറ്റ് പ്രതികളെന്നാണ് ഷുഹൈബിന്റെ മൊഴി.

